ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ യുവതി- യുവാക്കള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
അലൂമിനിയം ഫാബ്രിക്കേഷന്‍, ഫാസറ്റ് ഫുഡ് (ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്കുകള്‍, സ്‌നാക്കുകള്‍) എന്നിവയിലാണ് പരിശീലനം.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം.
താത്പര്യമുള്ളവര്‍ ജൂണ്‍ 26,27 തീയതികളില്‍ രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.
ഫോൺ നമ്പർ
ഫോൺ നമ്പർ

