ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2024 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡോ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായം 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷകള്‍ ജൂലൈ 3 ന് 5 മണിക്ക് മുമ്പ് സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി. ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭിക്കണം.

