ഇടുക്കി: വാത്തിക്കുടി സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരങ്ങളിൽ  ആരംഭിക്കുന്ന ഒ.പിയിലെക്ക് ഡോക്ടറെയും, ഫാര്‍മസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു .

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ്  യോഗ്യത, പ്രായപരിധി 60 വയസ് .

ബി.ഫാം,ഡി ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.പ്രായപരിധി 45 വയസ്സ്.  

നിര്‍ദിഷ്ട യോഗ്യതയുളള  ഉദ്യോഗാര്‍ഥികള്‍  ജൂലൈ  03 ന്  രാവിലെ 10.30  ന് മുന്‍പായി വാത്തിക്കുടി സിഎച്ച്സിയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷയുമായി ഹാജരാകണം.

ഇന്റര്‍വ്യു സമയം രാവിലെ 11.00 മണി.