തൃശൂർ : ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ, ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്തക്കളിൽ എത്തിക്കുന്നതിനും, തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകുന്നേരം അഞ്ചു മണി.
ഫോൺ നമ്പർ
ഫോൺ നമ്പർ

