തൃശൂർ: തൈക്കാട് വില്ലേജിലെ ശ്രീ പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ജൂലൈ 10 ന് വൈകിട്ട് അഞ്ച് മണി വരെ തിരൂർ മിനി സിവിൽ സ്റ്റേഷനിലെ മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും മലബാർ ദേവസ്വം ബോർഡ് ഓഫീസിലോ ബോർഡിൻറെ ഗുരുവായൂർ ഇൻസ്പെക്ടർ ഓഫീസിലോ ബന്ധപ്പെടുക.