മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളിൽ 2023-2026 വർഷത്തേക്കുള്ള ജനറൽ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. 

പ്ലസ് ടു സയൻസ് (ബയോളജി- കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. 

എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് പാസ്മാർക്ക് മതി.

 സയൻസ് വിഷയത്തിൽ പഠിച്ചവരുടെ അഭാവത്തിൽ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും.

 അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. 

ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832760007