ഇടുക്കി ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇടുക്കി ജില്ലയിലെ മുനിസിപ്പല്‍ മേഖലയില്‍ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്‍ വര്‍ക്കര്‍മാരെ നിയമിക്കും.
ദിവസ വേതനാടിസ്ഥാനത്തില്‍ ദിവസം 675 രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം.
ജൂലൈ 3 ന് രാവിലേ 10 ന് കുയിലിമല സിവില്‍ സ്റ്റേഷനിലുളള ജില്ല മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യു.
എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 45 നും ഇടക്ക് പ്രായമുളള തൊഴില്‍ ചെയ്യുന്നതിന് കായികക്ഷമതയുളളവര്‍ക്ക് ഇന്റര്‍വൃൂവില്‍ പങ്കെടുക്കാം.
കട്ടപ്പന, തൊടുപുഴ മുനിസിപ്പല്‍ എരിയയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ അസ്സല്‍ സഹിതം ഹാജരാക്കണം.
ഫോൺ നമ്പർ

