ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു.

ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്‌നോളജി/ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) ഉള്ളവര്‍ക്ക് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അപേക്ഷിക്കാം.

ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗില്‍ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം/എം ആര്‍ക് യോഗ്യത ഉള്ളവര്‍ക്ക് ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗില്‍ അപേക്ഷിക്കാം.

മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) എന്നിവയാണ് യോഗ്യത.

ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം അപേക്ഷിക്കണം.

അപേക്ഷ ജൂലൈ 10 വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, പി ഒ കിഴുന്ന, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോൺ നമ്പർ