എറണാകുളം ജില്ലയില്‍ വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ എഡ്യൂക്കേറ്റര്‍  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

2023-24 അധ്യയന വര്‍ഷത്തെ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി. എഡ് യോഗ്യതയും  മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും സ്ഥാപനത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 10000 രൂപയാണ് പ്രതിമാസ ശമ്പളം.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ