തൃശൂർ: ചാവക്കാട് ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ തസ്തികയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം, ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദധാരികളുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവരെ വാർഡൻ കം ട്യൂട്ടർ തസ്തികയിലേക്ക് പരിഗണിക്കും.
മുൻപരിചയം അഭികാമ്യം. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. 35 വയസിനു മുകളിലുള്ളവർക്ക് മുൻഗണന.
ബി എ ഇംഗ്ലീഷ് , ബി എഡ് യോഗ്യതയുള്ളവർക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഒഴിവുകളിലേക്ക് ജൂൺ 23 ന് രാവിലെ 11 മണിക്ക് ചാവക്കാട് ജി ആർ എഫ് ടി എച്ച് എസിൽ വച്ച് അഭിമുഖം നടത്തും.
അപേക്ഷകർ വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുള്ള മുൻപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡേറ്റ, യോഗ്യത രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.
ഫോൺ നമ്പർ
ഫോൺ നമ്പർ

