പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ്) യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

സംസ്ഥാനത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളിലെ യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ താമസിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.

യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂണ്‍ 22 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.