ആലപ്പുഴ ആര്യാട് ഗ്രാമപഞ്ചായത്തില്‍ ഐ.സി.ഡി.എസിനു കീഴില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
എം.എസ്.ഡബ്ല്യൂ/എം.എസ്സി/എം.എ. സൈക്കോളജി/എം.എ. സോഷ്യോളജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ആര്യാട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും.
പ്രായപരിധി 40 വയസ്.
യോഗ്യതയുള്ള വനിതകള്‍ ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കി അപേക്ഷയും ജൂണ്‍ 20ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, ആര്യാട് ഗ്രാമപഞ്ചായത്ത്, കോമളപുരം, ആലപ്പുഴ- 688006 എന്ന വിലാസത്തില്‍ നല്‍കണം.
ഫോൺ നമ്പർ

