കണ്ണൂർ ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം, ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അക്വാകൾച്ചർ പ്രമോട്ടർമാരെ നിയമിക്കുന്നു.
താൽപര്യമുള്ളവർ ജൂൺ 26ന് രാവിലെ 10 മണി മുതൽ 12 മണിവരെ കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത: വിഎച്ച്എസ്സി ഇൻ ഫിഷറീസ് അല്ലെങ്കിൽ ഡിഗ്രി ഇൻ ഫിഷറീസ്/സുവോളജി. എസ് എസ് എൽ സിയും സർക്കാർ സ്ഥാപനത്തിൽ നിന്ന് അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇൻർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകുക.
ഫോൺ നമ്പർ

