ശുചിത്വ മിഷന്‍ ഇടുക്കി ജില്ലാ ഓഫീസിന് കീഴില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പെഴ്‌സണ്‍/ റിസോഴ്‌സ് പെഴ്‌സണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

ഐടിഐ ഡിപ്ലോമ, ബിസിഎ/എംസിഎ, ബിടെക്/എംടെക് (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയോ തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യതയോ ഉള്ളവര്‍, അല്ലെങ്കില്‍ ബിരുദം ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, പവര്‍ പോയന്റ് പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുളള കഴിവ് എന്നിവയുള്ളവര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷകള്‍ ജൂണ്‍ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

 അഭിമുഖം/എഴുത്ത് പരീക്ഷ എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295