തിരുവനന്തപുരം നെടുമങ്ങാട്, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത.
ട്രേഡ്‌സ്മാൻ (ടൂ&ത്രീ വീലർ മെയിന്റനൻസ്) രാവിലെ 9ന്
ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ) രാവിലെ 10.30ന്
ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) ഉച്ചക്ക് 12ന്
ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്
ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ഉച്ചക്ക് 02.30ന് എന്നിങ്ങനെയാണ് സമയക്രമം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോൺ നമ്പർ

