വയനാട് : പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഓഫീസില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തിയില്‍ നിയമനം നടത്തുന്നു.

സോഷ്യല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

ഫോൺ നമ്പർ