എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ജൂൺ 24ന് ഉദ്യോഗ് 2023 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൂക്കന്നൂരിൽ നടക്കുന്ന ജോബ് ഫെയറിൽ 35ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്. കൂടാതെ 2000ൽകൂടുതൽ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.സി.എസ് പോർട്ടലിൽ ഇവന്റ്സ് ആൻഡ് ജോബ് ഫെയേഴ്സ് എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക.
ഫോൺ നമ്പർ

