കേരള നോളജ് ഇക്കോണമി മിഷന്റ കേരള സ്‌കിൽസ് എക്‌സ്പ്രസ് ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.
റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot'23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.

